Advertisement

കുഴൽപ്പണക്കേസ് പാർട്ടിയുടെ പ്രതിഛായ തകർത്തു; കോർ കമ്മറ്റി യോഗത്തിൽ കെ സുരേന്ദ്രന് രൂക്ഷ വിമർശനം

June 6, 2021
Google News 2 minutes Read
bjp core surendran criticized

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി കോർ കമ്മറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് രൂക്ഷ വിമർശനം. കൊടകര കുഴൽപ്പണക്കേസ് പാർട്ടിയുടെ പ്രതിഛായ തകർത്തു. തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് പല ഇടങ്ങളിലും പരാതി ഉയർന്നിട്ടുണ്ട്. നേതൃത്വം ഇതിനു മറുപടി പറയണമെന്ന് വികെ കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു എന്നും സൂചനയുണ്ട്.

പാർട്ടിയിൽ കീഴ് ഘടകങ്ങൾ മുതൽ സമഗ്രമായ പുനസംഘടന വേണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചത് തോൽവിക്ക് കാരണമായി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതിൻ്റെ ഉത്തരവാദിത്തം അധ്യക്ഷനാണ്. മറ്റാർക്കും അതിൽ ഉത്തരവാദിത്തം ഇല്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

Further updates soon

Story Highlights: bjp core committee meeting k surendran criticized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here