Advertisement

വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് പ്രശ്നം: പരിഹാരത്തിന് യോഗം വിളിച്ച് മുഖ്യമന്ത്രി

June 6, 2021
Google News 1 minute Read

സംസ്ഥാനത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചർച്ച ചെയ്യും.

ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം.

Story Highlights: CM pinarayi Vijayan , Online Class , Internet Problem

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here