Advertisement

കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം; ജില്ലാ കളക്ടർക്കും പരാതി നൽകി

June 6, 2021
Google News 1 minute Read
k surendran k sundara

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന ബിഎസ്പി സ്ഥാനാർത്ഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വി.വി രമേശന്റെ പരാതി ജില്ലാപൊലീസ് മേധാവി ബദിയടുക്ക പൊലീസിന് കൈമാറി.

തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസായതിനാൽ കോടതി അനുമതിയോടുകൂടി മാത്രമേ പൊലീസ് കേസ് രജിസ്റ്റർ ചെയ്യൂ. വരണാധികാരി എന്ന നിലയ്ക്ക് ജില്ലാ കളക്ടർക്കും ഇടതുമുന്നണി പരാതി നൽകിയിട്ടുണ്ട്. അതേസമയം ബിജെപി പണം നൽകിയെന്ന വെളിപ്പെടുത്തലിന് ശേഷവും കെ സുന്ദര കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവന്നിട്ടില്ല. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് തോൽവിക്ക് പുറമേ നടന്ന പണമിടപാട് പുറത്തുവന്നതോടെ ബിജെപി കാസർഗോഡ് ജില്ലാ ഘടകത്തിൽ അസ്വസ്ഥതകൾ പുകയുകയാണ്.

Story Highlights: k sundara, manjeswaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here