Advertisement

കൊടകര കേസ്; നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് ഉമ്മന്‍ ചാണ്ടി

June 6, 2021
Google News 1 minute Read

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കുറ്റം ആരു ചെയ്താലും നിയമത്തിന് മുന്നില്‍ വരണം. ഗവണ്‍മെന്റ് ചെയ്യുന്ന നടപടികള്‍ ശരിയായ ദിശയിലാണെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്വേഷണ സംഘം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ധര്‍മരാജനെ കെ.എസ് ഹരികൃഷ്ണന്‍ ഫോണില്‍ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണില്‍ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ കുഴല്‍പ്പണ വിഷയത്തില്‍ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു.

Story Highlights: kodakara black money case, oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here