Advertisement

ആരോപണങ്ങള്‍ തള്ളി വി.വി രാജേഷ്; സുരേന്ദ്രന്റെ ബാഗില്‍ ഉണ്ടായിരുന്നത് മുണ്ടും ഷര്‍ട്ടും

June 6, 2021
Google News 1 minute Read

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുഴല്‍പണം കടത്തിയെന്ന ആരോപണം തള്ളി വി.വി രാജേഷ്. സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങുമ്പോൾ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ പണമായിരുന്നോ എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം. എന്നാല്‍, ബാഗില്‍ മുണ്ടും ഷര്‍ട്ടും ആയിരുന്നുവെന്നും താന്‍ ഇക്കാര്യത്തില്‍ സുരേന്ദ്രനെ നേരിട്ട് വിളിച്ച്‌ ചോദിച്ചിരുന്നുവെന്നും വി.വി രാജേഷ് പറഞ്ഞു.

”ഹെലികോപ്റ്റര്‍ കഥ ചര്‍ച്ചയായതോടെ ഞാന്‍ സുരേന്ദ്രന്‍ ജിയെ വിളിച്ച്‌ കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് തന്റെ ബാഗില്‍ ഉണ്ടായിരുന്നത് രണ്ടോ മൂന്നോ ബനിയന്‍, ഷര്‍ട്ട്, മുണ്ട് കൊച്ചുബാഗില്‍ ഷേവിംഗ്‌സെറ്റ്, പൗഡര്‍ എന്നിവയാണെന്നാണ്. നിങ്ങളുടെ കൈയ്യില്‍ വേറെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ വച്ചോണ്ടിരിക്കാതെ കോടതിയില്‍ ഹാജരാക്കണം ‘- വി.വി രാജേഷ് പറഞ്ഞു.

കെ സുരേന്ദ്രന്റെ ഫോണ്‍ വിളികളില്‍ ദുരൂഹതയില്ലെന്നും, സുരേന്ദ്രന്‍ ആരെയെങ്കിലും ഫോണില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനാണ് തെറ്റിദ്ധരിക്കുന്നതെന്നും വി.വി രാജേഷ് ചോദിച്ചു. ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെയെല്ലാം ഫോണ്‍ കോളുകള്‍ പരിശോധിക്കുകയാണെങ്കില്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാകും എന്നും വി.വി രാജേഷ് പറഞ്ഞു.

Story Highlights: VV RAJESH ABOUT K SURENDRAN BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here