Advertisement

ഈ സീസണിലെ വിമൻസ് ടി-20 ചലഞ്ച് റദ്ദാക്കിയേക്കും

June 6, 2021
Google News 2 minutes Read
Women’s T20 Challenge cancelled

ഈ സീസണിലെ വിമൻസ് ടി-20 ചലഞ്ച് റദ്ദാക്കിയേക്കുമെന്ന് സൂചന. സാധാരണ ഗതിയിൽ ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുന്ന സമയത്താണ് ടി-20 ചലഞ്ച് നടത്തിയിരുന്നു. എന്നാൽ, ഇക്കൊല്ലം ഈ സമയത്ത് ഇന്ത്യൻ വനിതാ ടീമിന് ഓസ്ട്രേലിയൻ പര്യടനം, വിമൻസ് ബിബിഎൽ എന്നിവ കളിക്കാനുണ്ട്. അതുകൊണ്ട് തന്നെ വനിതാ ടി-20 ചലഞ്ച് നടത്താൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

സെപ്തംബറിലാണ് ഇന്ത്യൻ വനിതാ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുക. ഒക്ടോബർ 11 വരെ ഈ പര്യടനം തുടരും. അതിനു ശേഷം ബിഗ് ബാഷ് ലീഗ് നടക്കും. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായാണ് ഐപിഎൽ തീരുമാനിച്ചിരിക്കുന്നത്.

വിദേശ താരങ്ങൾ ഇല്ലെങ്കിലും ഐപിഎൽ നടത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ പൂർത്തിയാക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. പാതിവഴിയിൽ സീസൺ നിർത്താനാവില്ല. ടൂർണമെൻ്റിൽ വിദേശതാരങ്ങൾ പങ്കെടുക്കുന്നില്ല എന്നതുകൊണ്ട് ഞങ്ങൾ സീസൺ നടത്താതിരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന.

Story Highlights: Women’s T20 Challenge likely to be cancelled for 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here