Advertisement

തമിഴ് വംശജരെ തെറ്റായി ചിത്രീകരിച്ചു; ഫാമിലി മാൻ 2 വിനെതിരെ പ്രതിഷേധം

June 8, 2021
Google News 2 minutes Read

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാന്‍ 2’ വെബ് സീരിസിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. തമിഴ് വംശജരെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധം. പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് തമിഴ് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കന്‍ തമിഴ്‌ പോരാളിയായി സാമന്ത പ്രധാനവേഷത്തിലെത്തുന്ന വെബ്സീരിസിനെിരെയാണ് പ്രതിഷേധം. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം വിഷയമാക്കിയാണ് വെബ് സിരീസ്. എന്നാല്‍ തമിഴ് വംശജരെ മോശമായി ചിത്രീകരിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടകള്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിച്ചു.

ഈ മാസം മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ 2 റിലീസ് ആയത്. മനോജ് ബാജ്‌പേയ്, പ്രിയാമണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വിഷയത്തില്‍ മൗനം പാലിക്കണമെന്നാണ് സാമന്ത അടക്കമുള്ള താരങ്ങളോട് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights: The family man 2 Movie – Tamil Nadu , Amazone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here