Advertisement

വൃക്കകളുടെ ആരോഗ്യത്തിനായി 5 പാനീയങ്ങൾ

June 18, 2021
Google News 0 minutes Read

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക. വൃക്കയുടെ പ്രവർത്തനം തകരാറിലായാൽ പല ഗുരുതര പ്രശ്നങ്ങളും നമ്മൾ നേരിടേണ്ടി വരും, കാരണം ശരീരത്തിലെ മലിന വസ്തുക്കളെ അരിച്ചു മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തികളാണ് ഇവ
ചെയ്യുന്നത്. ഹൃദയത്തിന്റെ അനാരോഗ്യം ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും. അതിനാൽ വൃക്കകളുടെ ആരോഗ്യം നിലനിർത്തുക എന്നത് ഒരു പ്രധാന ഘടകമാണ്. ഭക്ഷണത്തിന് ഇക്കാര്യത്തിൽ ഒരു പ്രധാന പങ്ക് തന്നെയുണ്ട്.

ശരീരത്തെ ശുദ്ധമാക്കാനും വൃക്കകളുടെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കുന്ന 5 പാനീയങ്ങളെ പരിചയപ്പെടാം.

നാരങ്ങാ വെള്ളം

വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുകയും മറ്റ് രോഗങ്ങൾ വരാനുളള സാധ്യത കുറയുകയും ചെയ്യും.

ഇഞ്ചി നീര്

ദഹനത്തിനും ശരീര ഭാരം കുറയ്ക്കാനും അത്യുത്തമമാണ്. അത് പോലെ തന്നെ ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസമേകാൻ ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്‌സിഡന്റുകൽ ധാരാളം അടങ്ങിയതിനാൽ ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.

കരിക്കിൻ വെള്ളം

ധാരാളം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കരിക്ക്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. വൃക്കകൾക്കുള്ള തകരാറുകൾ കുറയ്ക്കാനും കരിക്കിൻ വെള്ളം സഹായകമാണ്. കരിക്കിൻ വെള്ളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ആപ്പിൾസിഡെർ വിനെഗർ

വൃക്കകളിലെ വിഷാശം നീക്കി ഡീടോക്‌സിഫൈ ചെയ്‌ത്‌ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു പാനീയമാണ് ആപ്പിൾസിഡെർ വിനെഗർ. ഇത് ശരീര ഭാരം കുറയ്ക്കാനും മുഖക്കുരു അകറ്റാനും ഉപയോഗപ്രദമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here