Advertisement

മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

June 18, 2021
Google News 1 minute Read

കൊവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. വാക്‌സിനേഷന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു സ്ഥലത്തും വീടുകളിലും കരുതല്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഡെല്‍റ്റ വൈറസിനൊപ്പം മൂന്നാം തരംഗം കൂടി വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. അലംഭാവം കൂടുതല്‍ വ്യാപനത്തിന് സാധ്യത ഒരുക്കും. ജാഗ്രത കാട്ടിയില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെന്നും മൂന്നാം തരംഗം സസൂക്ഷ്മം നിരീക്ഷിച്ച് ഏറ്റവും വേഗം സാഹചര്യം നേരിടാന്‍ കരുതലെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here