Advertisement

നമുക്കിടയിലുള്ള വൈറസിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം; പ്രധാനമന്ത്രി

June 18, 2021
Google News 2 minutes Read

വൈറസ് നമുക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കൊവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വൈറസിനുണ്ടാകുന്ന രൂപമാറ്റം എന്തൊക്കെ വെല്ലുവിളികളാണ് നമുക്ക് മുന്നിൽ ഉയർത്തുന്നതെന്ന് തിരിച്ചറിയാനായി. വെല്ലുവിളികൾ നേരിടുന്നതിനുള്ള തയാറെടുപ്പുകൾ നടത്തണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം , 1500 ഓക്സിജന്‍ പ്ലാന്‍റുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കും.

Story Highlights: Virus Still Among Us, Can Mutate, Warns PM Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here