Advertisement

ഡോക്‌ടേഴ്‌സിനെതിരെ നടപടി ; വര്‍ഷങ്ങളായി സര്‍വീസില്‍ നിന്ന് വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

June 19, 2021
Google News 1 minute Read

വര്‍ഷങ്ങളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പലതവണ നിർദേശം നൽകിയിട്ടും ജോലിക്ക് ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഇനിയും വിട്ട് നിൽക്കുന്നവരോട് സർവീസിൽ ഉടന്‍ പ്രവേശിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് ആദ്യതരംഗം തുടങ്ങിയ സമയത്ത് തന്നെ ജീവനക്കാരുടെ അവധി റദ്ദാക്കുകയും ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചവര്‍ കാരണം ബോധിപ്പിക്കണം തുടങ്ങിയ നിബന്ധനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗം തുടങ്ങിയപ്പോഴും ഇവരുടെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.

Story Highlights: Doctors Kerala – State Govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here