‘സുധാകരനെതിരായ ആരോപണം മരംമുറിക്കല്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍’; മുഖ്യമന്ത്രിക്കെതിരെ വി. ഡി സതീശന്‍

കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത് മരം മുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. കൊവിഡ് മഹാമാരി കാലത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന അനുചിതമാണെന്നും വി. ഡി സതീശന്‍ പറഞ്ഞു.
ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞത്. ഇതിനുള്ള കൃത്യമായ മറുപടി സുധാകരനും നല്‍കിയിട്ടുണ്ട്. സുധാകരന്‍ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വിവാദമാകുന്നതിന് മുമ്പുതന്നെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ക്ക് സുധാകരന്‍ പരാതി നല്‍കിയിരുന്നു. അനാവശ്യമായ വിവാദമാണിതെന്നും ഇതിന് പിന്നാലെ പോകേണ്ടതില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Story Highlights: v d satheesan, pinarayi vijayan, k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here