Advertisement

‘അയ്യപ്പനും കോശിയും’ സിനിമയിലെ വില്ലനായ ഈഗോയെ എങ്ങനെ മറികടക്കാം

July 1, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ദൈനംദിന സംസാരങ്ങളിൽ വളരെയധികം കടന്ന് വരുന്ന ഒരു വാക്കാണ് ഈഗോ അല്ലെങ്കിൽ ഞാനെന്ന ഭാവം. വ്യക്തിത്വത്തിന്റെ ഭാഗമാണ് ഈഗോ, ഏറിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം. ചിലരിൽ കുറഞ്ഞും ചിലരിൽ കൂടിയും ചിലരിൽ വളരെ അപകടകരമായും ഈഗോ കാണപ്പെടുന്നു. നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സ്വത്വബോധമാണ് ഈഗോ. സമ്മിശ്രമായ വികാരങ്ങളും വിശ്വാസങ്ങളും സാമൂഹിക ചുറ്റുപാടുകളും അങ്ങനെ പലതും ചേർന്നതാണ് ഓരോരുത്തരുടെയും ഈഗോ.

അയ്യപ്പനും കോശിയുമെന്ന സിനിമ തന്നെ രണ്ട് വ്യക്തികളുടെ ശക്തമായ ഈഗോ ക്ലാഷിന്റെ പരിണിത ഫലങ്ങളെ കുറിച്ച് വിവരിക്കുന്നതാണ്. സംവിധായകനായ സച്ചി അത് ചിത്രത്തിൽ നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. എന്താണ് ഈഗോ, നമ്മളിൽ ഇതാ മറഞ്ഞു കിടപ്പുണ്ടോ എന്ന കാര്യങ്ങളെ കുറിച്ച് ഡോ. എൽസി ഉമ്മൻ പറയുന്നു.

ഞാൻ, എന്റേത്, എന്റെ എന്ന രീതിയിലുള്ള ചിന്തകളും പ്രവർത്തികളുമാണ് ഈഗോയിസം. സ്വാഭിമാനത്തിന്റെ അടിസ്ഥാനമാണ് ഈഗോ. എന്നാലത് അതിര് വിടുമ്പോളാണ് ഒരു പ്രശ്നമായി മാറുന്നത്. ഒരു നവജാത ശിശുവിനെ ജനിക്കുമ്പോൾ തന്നെയുള്ളത് ഈഗോയാണ്. അത് തന്റെ ജീവൻ നിലനിർത്താനുള്ള പ്രകൃതിയുടെ വരദാനമാണ്. പിന്നീട് സാമൂഹികമായ ഇടപെടലുകളിലൂടെ സ്വാർത്ഥ ചിന്തകളിൽ നിന്ന് വ്യതിചലിച്ച് സഹജീവികളെ സമഭാവനയോടെ കാണാൻ പഠിക്കുകയാണ് ചെയ്യുന്നത്. ഈ പഠനത്തിനുള്ള പക പിഴകളാണ് ഒരാളെ ഈഗോയിസ്റ്റിക് മെന്റാലിറ്റിയുള്ളവരാക്കി തീർക്കുന്നത്.

മറ്റുള്ളവരെക്കുറിച്ച് വളരെ പെട്ടെന്നുതന്നെ മുന്‍വിധിയിലെത്തുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഒരാള്‍ ഈഗോയോസ്റ്റിക് ആണെന്ന് കാര്യമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ നമ്മള്‍ വിധിയെഴുതും. ഈ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളും ഈഗോയുടെ പിടിയിലാണെന്ന് പറയാൻ സാധിക്കും.

ഭൗതിക നന്മ (മെറ്റീരിയൽ ബെനെഫിറ്സ്)

നിങ്ങൾ ജീവിതത്തിൽ പ്രാധാന്യം നൽകുന്നത് ഭൗതിക നന്മകൾക്ക് മാത്രമാണോ അതോ, കാർ ഏതായാലും സഞ്ചരിച്ചാൽ മതിയെന്ന മനോഭാവമാണോ? വിലപിടിച്ചതും നല്ലതും നൂതനവുമായത് മാത്രം നേടുമ്പോൾ മാത്രമേ സംതൃപ്തി ലഭിക്കുന്നുള്ളോ, എങ്കിൽ നിങ്ങൾക്ക് ഈഗോ ഉണ്ടെന്ന് പറയാം.

സ്വയം ന്യായികരണം

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരെ പഴി ചാരി സ്വയം ന്യായികരിക്കുവാനോ മറ്റുള്ളവരെ ഇകഴ്ത്തി കാണിച്ച് സ്വന്തം മികവ് കാണിക്കുന്നവരാണോ നിങ്ങൾ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്.

മറ്റുള്ളവരുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നത്

ഞാനെന്ന ഭാവവും പ്രവർത്തിയും ഈഗോ ഉള്ളവർക്കാണ് ഉള്ളത്.

തോൽക്കാൻ ഇഷ്ടപ്പെടാത്തവർ

തോൽക്കാതിരിക്കാൻ എന്ത് കുത്സിത മാർഗവും സ്വീകരിക്കാൻ മടിയില്ലാത്തവരും എന്തും വിളിച്ച് പറയാൻ മടിയില്ലാത്തവരുമാണിവർ. തോൽവി അംഗീകരിക്കാൻ അംഗീകരിക്കാം ഇത്തരക്കാർക്ക് സാധിക്കില്ല. എങ്കിലും തോറ്റു പോയിട്ടുണ്ടെങ്കിൽ, ഒളിച്ചോട്ടമോ, അതിക്രമമോ, ആത്മഹത്യയോ ഒക്കെയാകും ഇവർ അടുത്ത പടിയായി സ്വീകരിക്കുക. സ്ഥിരമായി തർക്കത്തിൽ ഏർപ്പെടുന്നവരും, ഇടയിൽ കേറി സംസാരിക്കുന്നവരും വിട്ടു വീഴ്ചയ്ക്ക് തയാറാകാത്തവരുമാണ് ഇക്കൂട്ടർ. തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും ശരിയാണെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നു. അധികാര സ്ഥാനങ്ങൾ കൈക്കലാക്കാൻ ഇവർ സമർത്ഥരാണ്. മറ്റുള്ളവർ തങ്ങൾക്ക് ചെയ്യുന്ന ഉപകാരങ്ങൾക്ക് നന്ദി പ്രകടിപ്പിക്കാൻ വിമുഖതയുള്ളവരാണിവർ. മറ്റുള്ളവരുടെ സമയത്തിനും ഇവർ വില കൽപ്പിക്കാറില്ല.

പൊങ്ങച്ചം പറച്ചിലും, തങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള സംസാരവും അമിത വർണ്ണനയുമൊക്കെ ഒരാളെ അയാൾ എത്ര ഉന്നതസ്ഥാനീയനാണെങ്കിലും ബോറനാക്കും. ഇത് എങ്ങനെ സ്വയം തിരുത്താൻ കഴിയും;

അതിന് കോശിക്കുണ്ടായ പോലുള്ള മന പരിവർത്തനം ആവശ്യമാണ്. അതിന് ചിലപ്പോൾ വലിയ വിലകൾ കൊടുക്കേണ്ടി വന്നേക്കാം. നല്ല ആശയങ്ങളായും ആളുകളുമായുള്ള നിരന്തരമായ സമ്പർക്കം ഫലപ്രദം ചെയ്യുന്നതാണ്. ആദരണീയരായ വ്യക്തികളുടെ ചിന്തകളും ജീവചരിത്രവും ഈഗോ മറികടക്കാൻ സഹായകമാകും. തങ്ങളുടെ ഗുണങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാതെ ദോഷങ്ങളെ കുറിച്ചു കൂടി ചന്തിക്കാനും, മറ്റുള്ളവർക്ക് നിങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്തെന്ന് കൂടി അറിയാൻ ശ്രമിക്കുക. തോൽവികളെ ക്രിയാത്മകമായി നേരിടുക. ഇപ്രകാരം അവബോധമുള്ളവരായി തീർന്ന് നിങ്ങളുടെ ബന്ധങ്ങളെ സുന്ദരമാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement