Advertisement

ഇന്ത്യൻ ഭൂപടത്തെ തെറ്റായി ചിത്രീകരിച്ച സംഭവം; ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

July 3, 2021
Google News 1 minute Read

ഇന്ത്യൻ ഭൂപടത്തെ തെറ്റായി ചിത്രീകരിച്ച സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി ആവശ്യപ്പെട്ട് പാട്‌ന കോടതിൽ ഹർജി. സമൂഹ്യ പ്രവർത്തകനായ സഞ്ജയ് രുംഗ്തയാണ് ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.

ചൊവ്വാഴ്ചയാണ് ട്വിറ്റർ ഭൂപടം തെറ്റായി ചിത്രീകരിച്ചത്. ട്വിറ്ററിന്റെ വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് നൽകിയത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമായ മാപ്പിൽ ജമ്മുകശ്മീർ, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിച്ചത്. സംഭവം വിവാദമായതോടെ മാപ്പ് ട്വിറ്റർ നീക്കം ചെയ്തിരുന്നു.

നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റർ വികലമായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് ചിത്രീകരിച്ചത്. സംഭവത്തിൽ ട്വിറ്റർ മാപ്പ് പറയുകയും ചെയ്തിരുന്നു.

Story Highlights: Patna court, Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here