Advertisement

ധോണി കഴിഞ്ഞാൽ മികച്ച നായകൻ കോ​ലി; വിമർശകരുടെ യോഗ്യത എന്താ​ണെന്നും​ കമ്രാൻ അക്മൽ

July 3, 2021
Google News 1 minute Read

ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ വിരാട്​ കോ​ലിയുടെ ക്യാപ്​റ്റന്‍സിയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. വിഷയത്തിൽ ​കോ​ലിയെ പിന്തുണച്ച് പാകിസ്താൻ മുൻ വിക്കറ്റ്​ കീപ്പര്‍ ബാറ്റ്​സ്​മാൻ കമ്രാന്‍ അക്​മല്‍ രംഗത്തെത്തി.

ധോണിക്ക് ശേഷമുള്ള മികച്ച നായകൻ കോ​ലിയാണെന്ന് കമ്രാന്‍ അക്​മല്‍ അഭിപ്രായപ്പെട്ടു. 2017 ചാമ്പ്യൻസ് ​ട്രോഫയിലെയും 2019 ലോകകപ്പ്​ സെമിയിലെയും തോല്‍വികള്‍ക്ക്​ കോലിയെ കുറ്റം പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘എം‌.എസ് ധോണിക്ക് ശേഷമുള്ള മികച്ച ക്യാപ്റ്റനാണ് വിരാട് കോലി. അദ്ദേഹത്തിന്​ 70 അന്താരാഷ്ട്ര സെഞ്ച്വറികളുണ്ട്. കോ​ലി ചാമ്പ്യൻസ് ട്രോഫിയും 2019 ലോകകപ്പും കളിച്ചു. ഇന്ത്യ തോറ്റു, പക്ഷേ അതില്‍ എന്താണ് തെറ്റ്?. അഞ്ച് വര്‍ഷം ഇന്ത്യ ഒന്നാം നമ്പർ ടെസ്റ്റ്​ ടീമായി തുടര്‍ന്നു. അദ്ദേഹത്തിന്റെ നേട്ടങ്ങളും സേവനവും നോക്കൂ. അവന്റെ ക്യാപ്റ്റന്‍സി ഭയങ്കരമാണ്. അതില്‍ സംശയമില്ല. അവന്‍ ഒരു അത്ഭുതശാലിയായ കളിക്കാരനാണ്. അവന്‍ സ്വയം തയാറെടുക്കുന്ന രീതി അസാധാരണമാണ്’- അക്​മല്‍ പറഞ്ഞു.

കോലിയെ ക്യാപ്​റ്റന്‍ സ്​ഥാനത്ത്​ നിന്ന്​ മാറ്റിയാല്‍ ഇന്ത്യ ഐ.സി.സി ടൂര്‍ണമെന്‍റ്​ വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും താരത്തെ ചോദ്യം ചെയ്യുന്നവരുടെ യോഗ്യത എന്താ​ണെന്നും കമ്രാന്‍ ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here