Advertisement

പെട്രോളിന് പിന്നാലെ ‘ഡീസലിനും’ സെഞ്ച്വറി; നൂറ് കടന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

July 4, 2021
Google News 0 minutes Read

രാജ്യത്ത് പെട്രോൾ വിലയ്ക്ക് പിന്നാലെ ഡീസലൈനും സെഞ്ച്വറി. ഡീസൽ വില നൂറ് കടന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. മധ്യപ്രദേശിലെ വിവിധ സ്ഥലങ്ങളിലാണ് ഡീസൽ ലിറ്ററിന് 100 തൊട്ടത്. ജൂലൈ നാലിന് വില പുതുക്കി നിശ്ചയിച്ച സാഹചര്യത്തിലാണ് ഡീസലിന്റെ നിരക്കിൽ വർധനവുണ്ടായത്.

കഴിഞ്ഞ ഞായറാഴ്ച സിക്കിമിലെ പെട്രോൾ വില നൂറ് തൊട്ടിരുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും നൂറു രൂപ കടന്നിരുന്നു.

ഞായാറാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 18 പൈസയുമാണ് ലിറ്ററിന് വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ മുപ്പത്തിനാലാമത്തെ തവണയാണ് പെട്രോൾ വില വർദ്ധപ്പിക്കുന്നത്. മുപ്പത്തിമൂന്നാമത്തെ തവണയാണ് ഡീസലിന് വില വർധിപ്പിക്കുന്നത്.

നികുതി നിരക്കുകൾ കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലും പ്രത്യേക നിരക്കുകളാണ് പെട്രോളിനും ഡീസലിനും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here