ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ശ്രീനഗര്‍; കൈവശമുള്ള ഡ്രോണുകള്‍ തിരിച്ചേല്‍പ്പിക്കണം

ഡ്രോണ്‍ ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ശ്രീനഗര്‍ ജില്ലാ ഭരണകൂടം. ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആളുകള്‍ തങ്ങളുടെ കൈവശമുള്ള ഡ്രോണ്‍ ക്യാമറകള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ തിരിച്ചേല്‍പ്പിക്കണമെന്നാണ് നിര്‍ദേശം. നേരത്തെ രാജോരി, കത്വ ജില്ലാ ഭരണകൂടങ്ങള്‍ ഡ്രോണ്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
എയര്‍പോര്‍ട്ട്, മിലിട്ടറി സ്ഥാപനങ്ങള്‍, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി ജില്ലാ ഭരണകൂടം ഇറക്കിയ ഉത്തരവില്‍ പറയുന്നു. പരിസ്ഥിതി സൗഹാര്‍ദ മേഖലകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രണ്ട് കി.മി ദൂരത്തിലും ഡ്രോണ്‍ പറത്തുന്നത് നിരോധിച്ചു.
ജമ്മുവിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ ഡ്രോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ ആക്രമണമുണ്ടായത്. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഡ്രോണുകളുടെ ഉപയോഗം പ്രദേശങ്ങളില്‍ നിയന്ത്രിക്കുന്നത്.
Story Highlights: drone usage restricted in srinagar
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!