റൊണാൾഡോയെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല; ചെല്‍സി വിടാനുള്ള തീരുമാനം തെറ്റായിപ്പോയി; സരി

പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ പരിശീലക സ്ഥാനം വിടാനുള്ള തന്റെ തീരുമാനം തെറ്റായി പോയെന്ന് മുന്‍ ചെല്‍സി പരിശീലകന്‍ മൗറിസിയോ സരി. ചെല്‍സി ഡയറക്ടര്‍ മറീന ഗ്രാനോവ്സ്കയ തന്നെ ചെല്‍സിയില്‍ നിലനിര്‍ത്താന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ എന്ത് വിലകൊടുത്തും ഇറ്റലിയിലേക്ക് തിരിച്ചുവരാനുള്ള തന്റെ ശ്രമം തെറ്റായിപോയെന്നും അദ്ദേഹം പറഞ്ഞു.
ചെല്‍സി വലിയൊരു ക്ലബ ആണെന്നും താന്‍ ക്ലബ് വിട്ടതിനുശേഷം തന്റെ ഫുട്ബോളിന് ചേരുമായിരുന്ന താരങ്ങളായ വെര്‍ണര്‍, ഹാവേര്‍ട്സ്, മൗണ്ട്, ഹകീം സീയെച്ച് എന്നിവരെ ചെല്‍സി സ്വന്തമാക്കിയെന്നും സരി പറഞ്ഞു.
മറ്റ് താരങ്ങളെ പോലെയല്ല റൊണാൾഡോ. അദ്ദേഹത്തെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. 36 കാരനായ സൂപ്പർ താരത്തിന്റെ ഭാവി ക്ലബിന്റെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും സരി പറഞ്ഞു. ചെല്‍സിയുടെ കൂടെ ഒരു സീസണ്‍ മാത്രം പൂര്‍ത്തിയാക്കിയ സരി യുവന്റസിലേക്ക് പോയിരുന്നു. തുടര്‍ന്ന് ലീഗ് കിരീടം നേടിയെങ്കിലും സരിയെ യുവന്റസ് പുറത്താക്കുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here