Advertisement

മൂവാറ്റുപുഴ പോക്സോ കേസ്; മാത്യു കുഴൽനാടനെതിരെ ഉറച്ച നിലപാടുമായി ഡിവൈഎഫ്ഐ

July 7, 2021
Google News 1 minute Read

മൂവാറ്റുപുഴ പോക്സോ കേസിൽ മാത്യു കുഴൽനാടനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ. മാത്യു പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. നവോത്ഥാന നായകരെ കൂട്ടുപിടിച്ച് പോക്സോ പ്രതിയെ മാത്യു സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മാത്യുവിന് സ്ഥലജല ഭ്രമമാണ്. ഷാൻ മുഹമ്മദിനെ പുറത്താക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറാകണം. ഷാൻ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണെന്നും റഹീം പറഞ്ഞു.  കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷാൻ മുഹമ്മദിനു വേണ്ടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരായി എന്നാണ് ഡിവൈഎഫ്ഐ യുടെ ആരോപണം.

കേസ് ഏറ്റെടുത്ത ഒപ്പിട്ട രേഖകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു. ഒളിവിലായ പ്രതിക്ക് ഇപ്പോഴും എംഎൽഎ പിന്തുണ നൽകുന്നുവെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തുന്നു. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here