Advertisement

ഇഞ്ചിപ്പുല്ലിൻറെ ആരോഗ്യ ഗുണങ്ങൾ

July 7, 2021
Google News 0 minutes Read

ചായ പ്രിയർക്ക് കുടിക്കാനായി പലതരം ചായകളുണ്ട്. ഏലയ്ക്ക ചായ, മസാല ചായ, കുരുമുളക് ചായ, കറുവപ്പട്ട ചായ, ഇഞ്ചി ചായ എന്നിവയും വാനില ടീ, ലെമൺ ഗ്രാസ് ടീ, സുലൈമാനി ടീ, ചോക്ലേറ്റ് ടീ എന്നിവയും വൻ പ്രചാരമുള്ളതാണ്. അത് പോലെ തന്നെ ഇതിൽ പലതും ആരോഗ്യം പ്രധാനം ചെയ്യുന്നതുമാണ്. അതിൽ മുൻ പന്തിയിലാണ് ഇഞ്ചിപ്പുല്ല് ചായ അല്ലെങ്കിൽ ലെമൺ ഗ്രാസ് ടീ. വിദേശ വിപണിയിൽ വൻ ഡിമാൻഡുള്ള ഒരു ഉത്പ്പന്നമാണ് ലെമൺ ഗ്രാസ്. തെരുവപ്പുല്ല്, ഇഞ്ചിപ്പുല്ല് എന്നീ പേരുകളിലാണ് നമ്മുടെ നാട്ടിൽ ഇത് അറിയപ്പെടുന്നത്.

ആരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ഔഷധ സസ്യമാണ് ഇഞ്ചിപ്പുല്ല്. പുളിപ്പ് (സിട്രസ്) രുചിയുള്ള ഇത് സിട്രോനെല്ലാ എന്നാണ് അറിയപ്പെടുന്നത്. എന്തൊക്കെയാണ് ഇഞ്ചിപ്പുല്ലിൻറെ ഔഷധ ഗുണങ്ങൾ എന്നറിയാം.

ദഹനം എളുപ്പത്തിലാക്കാൻ

ദഹന പ്രക്രിയ എളുപ്പത്തിലാക്കാൻ ഇഞ്ചിപ്പുല്ല് സഹായകമാകും. ഇഞ്ചിപ്പുല്ലിൻറെ എസ്സൻഷ്യൽ ഓയിൽ ദഹനത്തിന് ഏറെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭാരം കുറയ്ക്കാൻ

ഭാരം കുറയ്ക്കാൻ ഇഞ്ചിപ്പുല്ല് ഉത്തമമാണ്. ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും വിഷാംശം പുറന്തള്ളാനും ഇത് സഹായിക്കും.

കൊളസ്ട്രോൾ

ഇഞ്ചിപ്പുല്ലിൻറെ ചായ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണെന്ന് ചില പഠനങ്ങൾ പറയുന്നു.

ഉത്കണ്ഠ കുറയ്ക്കാൻ

ടെൻഷൻ, സ്ട്രെസ് എന്നിവ കുറയ്ക്കാൻ ഇഞ്ചിപ്പുല്ല് ചായ സഹായിക്കും. ഇഞ്ചിപ്പുല്ലിൻറെ ഓയിൽ റൂം ഫ്രഷ്‌നർ ആയി തന്നെ ഉപയോഗിച്ചാൽ നിങ്ങളുടെ മൂഡ് മാറുമെന്ന് പറയപ്പെടുന്നു.

രക്ത സമ്മർദ്ദം

രക്ത സമ്മർദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും ഇഞ്ചിപ്പുല്ലിൻറെ ചായ ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here