Advertisement

ജൂണില്‍ അര്‍ജന്റീനക്കായി അരങ്ങേറ്റം, ജൂലൈയില്‍ ഹീറോ; എമി പ്രതിഭാസമെന്ന് മെസി

July 7, 2021
Google News 0 minutes Read

അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലിൽ കടന്നതിന് പിന്നാലെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ പ്രശംസിച്ച് മെസി. പ്രതിഭാസമായ എമി ഞങ്ങള്‍ക്കുണ്ട് എന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്ത്തിയതിന് പിന്നാലെ മെസി പ്രതികരിച്ചത്.

കഴിഞ്ഞ മാസമാണ് മാര്‍ട്ടിനസ് അര്‍ജന്റീനയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ആസ്റ്റന്‍ വില്ലയുടെ ഗോള്‍ വല കാത്തതിലെ മികവോടെ അര്‍ജന്റീനിയന്‍ കുപ്പായത്തിലേക്ക് മാര്‍ട്ടിനെസിന് വിളിയെത്തി. മൂന്ന് പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട് മാര്‍ട്ടിനസ് ഇപ്പോള്‍ അര്‍ജന്റീനയുടെ ഹീറോയും. ഞങ്ങള്‍ അദ്ദേഹത്തെ വിശ്വസിച്ചു. എല്ലാ മത്സരത്തിലും മുന്‍പോട്ട് പോകണം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ക്കായി. ഇപ്പോള്‍ ഞങ്ങള്‍ ഫൈനലിലേക്കും കടന്നിരിക്കുന്നു, മെസി പറഞ്ഞു.

2008ല്‍ കരിയര്‍ ആരംഭിച്ച മാര്‍ട്ടിനസിന് ശ്രദ്ധ പിടിക്കാന്‍ ഏറെ സമയം വേണ്ടി വന്നിരുന്നു. മാര്‍ട്ടിനസിനെ തേടി 2010ല്‍ ആഴ്‌സണല്‍ എത്തി. എന്നാല്‍ ലോവര്‍ ഡിവിഷന്‍ ക്ലബുകളില്‍ ലോണില്‍ കളിക്കാനായി മാര്‍ട്ടിനസിനെ ആഴ്‌സണല്‍ വിട്ടു. 2020 ജൂണില്‍ ആഴ്‌സണ്‍ ടീമിലേക്ക് എത്തിയതോടെയാണ് കരിയര്‍ മാറി മറിയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here