Advertisement

മലപ്പുറത്തെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമുള്ള ജില്ലയാക്കും; മന്ത്രി മുഹമ്മദ് റിയാസ്

July 7, 2021
Google News 0 minutes Read

മലപ്പുറം ജില്ലയുടെ സാംസ്കാരിക പൈതൃകം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടവുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മന്ത്രിയുടെ നേതൃത്വത്തിലുളള സംഘം വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്ന് സന്ദര്‍ശിച്ചു.കൊവിഡ് രണ്ടാംതരംഗ ഭീഷണി ഒഴിഞ്ഞാൽ ജില്ലയിലെ ടൂറിസം വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന മണ്ണായ കോട്ടക്കുന്നിനെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്ന പദ്ധതി തയാറുക്കുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്ന മണ്ണെന്ന പൈതൃകത്തിനും പ്രധാന്യം നല്‍കും. ചരിത്രപ്രാധാന്യമുളള പൂക്കോട്ടൂരും തിരൂരുമടക്കമുള്ള സ്ഥലങ്ങളും ഭാഗമാവും. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്റററി സർക്യൂട്ടിലും പ്രധാന കേന്ദ്രമായി മലപ്പുറമുണ്ട്.

കോട്ടക്കുന്ന് പാർക്കിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്തെത്തിയും പരിശോധന നടത്തി. പ്രളയത്തിൽ തകർന്ന ഹാജിയാർപള്ളി തൂക്കുപാലത്തിലും സന്ദര്‍ശനം നടത്തി. പാലത്തിന്റെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here