24
Jul 2021
Saturday

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി

തളിപ്പറമ്പ് പരിയാരത്ത് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്റെ 66,500 രൂപ ഗൂഗിള്‍ പേ വഴി തട്ടിയെടുത്തതായി പരാതി. യുപി രാംപൂര്‍ സ്വദേശി സക്ലന്‍ റാസയുടെ പണമാണ് നഷ്ടമായത്. പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചു.

ജൂലൈ മൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം. പരിയാരം ഔഷധിക്ക് സമീപമുള്ള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പിലുള്ള ജീവനക്കാരന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമാണ് നഷ്ടപ്പെട്ടത്. വര്‍ക്ക്‌ഷോപ്പ് ഉടമയെ ഫോണില്‍ വിളിച്ചയാള്‍ ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ളയാളാണെന്നും വേഗം തന്നെ കാര്‍ റിപ്പയര്‍ ചെയ്ത് തരണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്തില്ലാതിരുന്ന ഉടമ ജീവനക്കാരന്റെ നമ്പര്‍ വിളിച്ചയാള്‍ക്ക് കൈമാറുകയായിരുന്നു.

സക്ലന്‍ റാസയെ വിളിച്ചയാള്‍ 40000 രൂപ ഗൂഗിള്‍ പേ വഴി അയക്കാമെന്നും അതില്‍ 10000 രൂപ കാറുമായി വരുന്ന ഡ്രൈവറുടെ കൈവശം തിരികെ കൊടുക്കണമെന്നും പറഞ്ഞു. ഗൂഗിള്‍ പേ നമ്പര്‍ കൊടുത്ത് ഏതാനും സമയം കഴിഞ്ഞ് റാസിയുടെ അക്കൗണ്ടില്‍ നിന്ന് ആദ്യം 40000 രൂപയും പിന്നീട് 20000 രൂപയും അവസാനം 6500 രൂപയും പിന്‍വലിച്ചതായി മെസേജ് വന്നു. സംഭവത്തില്‍ പരിയാരം പൊലീസില്‍ നല്‍കിയ പരാതി കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

Story Highlights: money lost through google pay

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top