04
Aug 2021
Wednesday

ഈ റെസ്റ്റോറന്റിൽ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; പട്ടണത്തിലെ പുതിയ പാചകക്കാരനെ പരിചയപ്പെടാം

മനുഷ്യർക്ക് പകരം റോബോട്ടുകൾ ജോലി ചെയ്യുന്ന പാരിസിലെ പിസേറിയ ജനശ്രദ്ധ പിടിച്ച് പറ്റുകയാണ്. ഈ റെസ്റ്റോറന്റിലെ അടുക്കളയിൽ പിസ ഉണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമെല്ലാം റോബോട്ടുകളാണ്. ഉപഭോക്താക്കൾക്ക് റോബോട്ടുകളുടെ പാചകം നേരിട്ട് കാണാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് ഈ റോബോട്ടുകൾ പ്രവർത്തിക്കുന്നത്. മണിക്കൂറിൽ 80 പൈസകൾ വരെ തയാറാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

തങ്ങൾക്ക് ഇഷ്ടപ്പെട്ട പിസയ്ക്ക് ഓർഡർ നൽകിയതിന് ശേഷം റോബോട്ടുകൾ മാവ് പരത്തുന്നതും തക്കാളി സോസ് പുരട്ടുന്നതും ജൈവ പച്ചക്കറിയുടെ കഷണങ്ങൾ ചേർക്കുന്നതും ചീസും മറ്റു ടോപ്പിങുകളും ചേർക്കുന്നതും ഓവനിൽ വെച്ച് അത് വേവിച്ചെടുക്കുന്നതുമെല്ലാം ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് വിലയിരുത്താം.

വളരെ വേഗത്തിലാണ് ഈ പ്രക്രിയയെല്ലാം നടക്കുന്നത്. റോബോട്ടുകൾ തങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ കാര്യത്തിൽ വളരെയധികം സ്ഥിരത പുലർത്തുന്നതിനാൽ പരിമിതമായ സമയത്തിനുള്ളിൽ പിസ തയ്യാറാകും. ഗുണ നിലവാരത്തിൻറെ കാര്യത്തിലും യാതൊരു വിട്ടു വീഴ്ചയുമുണ്ടാകില്ല. സെബാസ്റ്റ്യൻ റോവേഴ്‌സോയാണ് പാസി റോബോട്ട് എന്ന് വിളിക്കപ്പെടുന്ന ഈ റോബോട്ടുകളെ വികസിപ്പിച്ചെടുത്തതും റെസ്റ്റോറന്റിൽ സ്ഥാപിച്ചതും.

ഓർഡർ നൽകി കാത്തിരിക്കുന്ന ഓരോ ഉപഭോക്താവിനും റോബോട്ടുകളുടെ ജോലികൾ നേരിട്ട് സാക്ഷ്യം വഹിക്കാം. റെസ്റ്റോറന്റിന്റെ സൈൻബോർഡിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: ‘ഈ ഷോ കാണാനായി കടന്നുവരിക, പിസയ്‌ക്കായി കാത്തിരിക്കുക’!

പാസി റോബോട്ടുകൾ ഏറെക്കുറെ സ്വതന്ത്രമായാണ് അവരുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. അവയ്ക്കു ടൈഹകരാറുകൾ ഉണ്ടാവാനുള്ള സാധ്യതയും വളരെ കുറവാണ്. ‘വിദൂരസ്ഥലങ്ങളിൽ നിന്ന് ക്യാമറയിലൂടെ റോബോട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനും കഴിയുന്ന എഞ്ചിനീയർമാരുടെ സംഘവും ഞങ്ങൾക്കുണ്ട്’, റോവേഴ്‌സോ വ്യക്തമാക്കി.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിൽ നിന്നും വെഞ്ചർ ഫണ്ടിൽ നിന്നുമായി വലിയൊരു തുക സ്വരൂപിച്ചു കൊണ്ട് എട്ട് വർഷങ്ങൾക്ക് മുമ്പാണ് റോവേഴ്‌സോയും തന്റെ പങ്കാളിയായ സിറിൽ ഹാമണും ചേർന്ന് ഈ സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2019ൽ പാരീസ് നഗരത്തിലാണ് അവർ തങ്ങളുടെ ആദ്യത്തെ റസ്റ്റോറന്റ് ആരംഭിച്ചത്. ഉപഭോക്തൃ സേവനത്തിനും മേശകൾ വൃത്തിയാക്കുന്നതിനും മാത്രം ജീവനക്കാരെ നിയമിച്ചു കൊണ്ടും മറ്റെല്ലാ പ്രവൃത്തികൾക്കും റോബോട്ടുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടും ഇത്തരം റസ്റ്റോറന്റുകളുടെ ഒരു അന്താരാഷ്ട്ര ശൃംഖല ആരംഭിക്കുക എന്നതാണ് ഇരുവരുടെയും ലക്‌ഷ്യം.

‘പാരീസിൽ പുതിയ റസ്റ്റോറന്റുകൾ ആരംഭിക്കാനുള്ള കരാറുകൾക്ക് ഞങ്ങൾ അന്തിമരൂപം നൽകാൻ പോവുകയാണ്. അടുത്ത മാർച്ചിലോ ഏപ്രിലിലോ ആയി സ്വിറ്റ്‌സർലൻഡിലും ഞങ്ങൾ റസ്റ്റോറന്റുകൾ ആരംഭിക്കും’, ഈ റസ്റ്റോറന്റ് ശൃംഖലയുടെ മാനേജിങ് ഡയറക്ടറായ ഫിലിപ്പ് ഗോൾഡ്മാൻ അറിയിച്ചു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top