30
Jul 2021
Friday

യൂറോ ഫൈനൽ കാണാൻ ക്രിസ്ത്യൻ എറിക്സണെ ക്ഷണിച്ച് യുവേഫ

Uefa Christian Eriksen final

യുറോ കപ്പ് ഫൈനൽ മത്സരം കാണാൻ ഡെന്മാർക്ക് ക്യപറ്റൻ ക്രിസ്ത്യൻ എറിക്സണെ ക്ഷണിച്ച് യുവേഫ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ എറിക്സണിൻ്റെ ജീവൻ രക്ഷിച്ച വൈദ്യ സംഘത്തെയും ഈ മാസം 12ന് വെംബ്ലിയിൽ വച്ച് നടക്കുന്ന ഫൈനൽ കാണാൻ യുവേഫ ക്ഷണിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ഡെന്മാർക്ക്-ഇംഗ്ലണ്ട് മത്സര വിജയികൾ ഫൈനലിൽ ഇറ്റലിയെ നേരിടും.

ഫിൻലൻഡിനെതിരായ മത്സരത്തിൻ്റെ 40ആം മിനിട്ടിലാണ് എറിക്സൺ കുഴഞ്ഞുവീണത്. ഇതേതുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു. ടച്ച് ലൈനോട് ചേർന്ന് നിൽക്കുകയായിരുന്ന ഇൻ്റർമിലാൻ്റെ 29 വയസ്സുകാരൻ താരമാണ് കുഴഞ്ഞുവീണത്. 10 മിനിട്ടോളം താരത്തിനു മൈതാനത്തുവച്ച് ചികിത്സ നൽകി. അദ്ദേഹത്തിന് സിപിആറും ഇലക്ട്രോണിക് ഷോക്കുമൊക്കെ നൽകിയിരുന്നു. അതിനു ശേഷം എറിക്സണെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി.

ജൂൺ 12ന് ആശുപത്രിയിൽ പ്രവേശിച്ച എറിക്സൺ ഒരാഴ്ചക്ക് ശേഷം, ജൂൺ 18ന് ആശുപത്രി വിട്ടു. ഹൃദയശസ്ത്രക്രിയക്ക് ശേഷമാണ് ക്രിസ്റ്റ്യൻ എറിക്‌സൺ ആശുപത്രി വിട്ടത്. പരിശീലന ക്യാമ്പിലെത്തി താരം സഹതാരങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടീമിലെ സുപ്രധാന താരമായ എറിക്സണെ നഷ്ടമായിട്ടും ഗംഭീര പ്രകടനം കാഴ്ചവച്ച ഡെന്മാർക്ക് സെമിഫൈനൽ യോഗ്യത്യ നേടി.

Story Highlights: Uefa invite Denmark’s Christian Eriksen for euro final

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top