25
Jul 2021
Sunday

ഹോം സ്കൂളിംഗ് എളുപ്പമാക്കാം: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠന സഹായിയായി Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്

ഹോം സ്കൂളിംഗ് ഇന്ന് മലയാളികൾക്ക് ശീലമായി കഴിഞ്ഞു. മുൻവർഷത്തെ പോലെ ഇത്തവണയും കുട്ടികൾ ഡിജിറ്റലായി പുതിയ അധ്യയന വർഷത്തിലേക്ക് കടന്നിരിക്കുന്നു. പക്ഷെ ഓൺലൈൻ ആയി മാത്രം പഠനം ഒതുങ്ങുന്നത് കുട്ടികളുടെ പഠന നിലവാരത്തെ ബാധിച്ചേക്കാം. സ്കൂളുകളിൽ പോയിരുന്ന സാഹചര്യത്തിൽ പാഠഭാഗങ്ങളിലെ ആശയക്കുഴപ്പം അധ്യാപകരോട് നേരിട്ട് ചോദിച്ച് മനസിലാക്കാനും കൃത്യത വരുത്താനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഓൺലൈൻ പഠനം അത്തരത്തിൽ ഒരു അവസരം കുട്ടികൾക്ക് നൽകുന്നില്ല. ആ സാഹചര്യത്തിലാണ് Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന് പൂർണ്ണമായും വിദ്യാർത്ഥികളുടെ പഠന സഹായിയായി മാറാൻ കഴിയുന്നത്.

നിരവധി ലേണിങ് ആപ്പുകൾക്കിടയിലും ഏറ്റവും മികച്ച ക്വാളിറ്റിയോടെയും കൃത്യതയോടെയും കുട്ടികൾക്ക് പഠനം ലഭ്യമാക്കുന്ന ആപ്പാണ് Emaster. വളരെ ലളിതമായും രസകരമായും പാഠ ഭാഗങ്ങൾ കുട്ടികളിലേക്കെത്തിച്ച് ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് Emasterന്റെ ലക്ഷ്യം.

കേരള സിലബസിലെ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും Emaster തയ്യാറാക്കിയിരിക്കുന്നു.

ഓൺലൈൻ പഠന കാലഘട്ടത്തിൽ വിഷയങ്ങളിലെ ആശയങ്ങൾ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങൾ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ കുട്ടികളുടെ സംശയ നിവാരണത്തിനായി പ്രത്യേക ലൈവ്& റെക്കോർഡഡ് ക്ലാസുകൾ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾപ്പെടുത്തിയിക്കുന്നു.

കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു.

കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേറഷനുകൾ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉള്ളപ്പോൾ പഠനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

https://play.google.com/store/apps/details?id=com.emaster

Story Highlights: Emaster Digital Education App

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top