രാജ്യത്ത് 39,742 പേർക്ക് കൂടി കൊവിഡ്; 535 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 535 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 4,08,212 പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 3,05,43,138 പേർ രോഗമുക്തി നേടി. 2.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായ 34 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്.
രാജ്യത്ത് ഇതുവരെ 3,13,71,901 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,20,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മൂന്നാം തരംഗത്തിൽ കൊവിഡ് പ്രതിദിന കേസുകൾ അഞ്ച് ലക്ഷം വരെ എത്താമെന്നാണ് നീതി ആയോഗിന്റെ മുന്നറിയിപ്പ്. രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Read Also: കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നു ; സബ് ഡിവിഷനുകൾ രൂപികരിക്കും, പുതിയ ആക്ഷൻ പ്ലാനുമായി പൊലീസ്
അതിനിടെ രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇതുവരെ 43,31,50,864 ഡോസ് വാക്‌സിൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.
Story Highlights: india report 39742 covid case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here