Advertisement

എറണാകുളം ഉൾപ്പെടെ ഏഴ് ജില്ലകളിൽ രോഗവ്യാപനം കൂടുതൽ; ആശങ്ക അറിയിച്ച് ആരോഗ്യ മന്ത്രാലയം

July 27, 2021
Google News 1 minute Read
Center warns Kerala covid

കേരളത്തിലെ രോഗ വ്യാപനത്തിൽ ആശങ്ക അറിയിച്ച് ആരോഗ്യ മന്ത്രാലയം. എറണാകുളം, പത്തനംതിട്ട, മലപ്പുറം അടക്കം ഏഴ് ജില്ലകളിൽ രോഗവ്യാപനം കൂടുതലാണ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നാലാഴ്ചത്തെ സാഹചര്യം വിലയിരുത്തിയ ആരോഗ്യമന്ത്രാലയം രാജ്യത്തെ 22 ജില്ലകളിൽ രോഗവ്യാപനം കൂടുതലാണെന്ന് അറിയിച്ചു.കേരളത്തിലാണ് സ്ഥിതി ഗുരുതരം. എറണാകുളം, മലപ്പുറം ,തൃശൂർ, പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ,വയനാട് ജില്ലയിലാണ് രോഗവ്യാപനം രൂക്ഷം .10 ജില്ലകളിൽ ടി പി ആർ 10 ശതമാനത്തിന് മുകളിലാണ്.

മണിപ്പൂരിലെ 5 ജില്ലകൾ, മേഘാലയിലെ 3ജില്ലകളിലും സ്ഥിതി ഗുരുതരമാണ്.രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇളവുകൾ നൽകാൻ പാടില്ലെന്ന കർശന മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം നൽകി.

രാജ്യത്ത് 24 മണിക്കൂറിനിടെ 29,689 പേർക്ക് രോഗം സ്ഥിരീകരിച്ചു. 415 പേർ കൊവിഡ് ബാധിച്ചു മരിച്ചു. 124 ദിവസങ്ങൾക്ക് ശേഷം ആക്ടീവ് കേസുകൾ നാലു ലക്ഷത്തിൽ താഴെയായി.

Read Also: കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികളെയും പി.എം. കെയേഴ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തണം : സുപ്രിംകോടതി

കേരളത്തിൽ ഇന്ന് 22,129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. മരണം 156 ആണ്.

കേരളത്തിൽ ഇന്ന് 22,129 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂർ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂർ 1072, ആലപ്പുഴ 1064, കാസർഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3925, തൃശൂർ 2606, കോഴിക്കോട് 2354, എറണാകുളം 2301, പാലക്കാട് 1461, കൊല്ലം 1910, കോട്ടയം 1063, തിരുവനന്തപുരം 1017, കണ്ണൂർ 973, ആലപ്പുഴ 1047, കാസർഗോഡ് 801, വയനാട് 570, പത്തനംതിട്ട 500, ഇടുക്കി 386 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 26, മലപ്പുറം 11, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർഗോഡ് 10 വീതം, വയനാട് 9, കോട്ടയം, കോഴിക്കോട് 8 വീതം, കൊല്ലം, ഇടുക്കി 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം 2, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 859, കൊല്ലം 653, പത്തനംതിട്ട 393, ആലപ്പുഴ 603, കോട്ടയം 801, ഇടുക്കി 245, എറണാകുളം 1151, തൃശൂർ 2016, പാലക്കാട് 1015, മലപ്പുറം 2214, കോഴിക്കോട് 1758, വയനാട് 325, കണ്ണൂർ 664, കാസർഗോഡ് 718 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,43,043 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,09,931 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,266 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2351 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ടി.പി.ആർ. 5ന് താഴെയുള്ള 73, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Story Highlights: Center warns Kerala covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here