Advertisement

മമത ബാനർജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

July 27, 2021
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാളുമായുള്ള വികസന, ആരോഗ്യ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ മമത ബാനർജി ഉന്നയിച്ചു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിനേഷൻ അനുവദിക്കണമെന്നും മമത ബാനർജി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കം എന്നതാണ് മമത ബാനര്‍ജിയുടെ ഡൽഹി സന്ദർശനത്തിന്റെ മറ്റൊരു ലക്ഷ്യം. പ്രതിപക്ഷ നേതാക്കളുമായും മമത നാളെ കൂടിക്കാഴ്ച നടത്തും.. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായിയും മമത കൂടിക്കാഴ്ച നടത്തും.

Read Also: മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന്

ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക. പാര്‍ലെമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്.

Read Also: മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതാ ബാനർജി ഡൽഹിയിൽ എത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തമാക്കുക എന്ന വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളുമായും മമത ചർച്ചകൾ നടത്താനാണ് നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ സഖ്യം എന്ന സന്ദേശവുമായി മമത എഴുതിയ കത്തിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. മമതാ ബാനർജിയുമായി സോണിയാ ഗാന്ധി ചർച്ചകൾ നടത്തുമെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃസ്ഥാനം മമതയ്ക്ക് വിട്ടുനൽകാൻ പാർട്ടി തയാറാകില്ല. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കൂട്ടായ്മയ്ക്ക് മറ്റൊരു പാർട്ടിക്കും ഫലപ്രദമായി നേത്യത്വം നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Read Also: പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍

Story Highlights: Mamata Banarjee Meets P M Narendra Modi In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here