Advertisement

കാലടി സര്‍വകലാശാലയില്‍ ഉത്തര പേപ്പര്‍ കാണാതായ സംഭവം; ജീവനക്കാരെ ചോദ്യം ചെയ്യും

July 28, 2021
Google News 1 minute Read
Examinations Division Chairman seeking bail

ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയെന്നും പൊലീസ് പറയുന്നു. ഫൊറന്‍സിക് സംഘം ശേഖരിച്ച തെളിവുകള്‍ പരിശോധനയ്ക്ക് അയക്കും. ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തേക്കും.

കഴിഞ്ഞ ദിവസം സംഭവവുമായി സസ്‌പെന്‍ഡ് ചെയ്ത അധ്യാപകന്‍ സംഗമേശിനെ തിരിച്ചെടുത്തിരുന്നു. ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്ന് സംശയമുണ്ട്.

Read Also: കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് കാണാതായ പി.ജി സംസ്‌കൃത സാഹിത്യം വിഭാഗത്തിലെ 276 ഉത്തരേ പേപ്പറുകള്‍ പരീക്ഷ വിഭാഗം ഓഫിസില്‍ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. സര്‍വകലാശാല അധികൃതര്‍ തന്നെയാണ് പേപ്പര്‍ കണ്ടെത്തിയ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.

സംഭവത്തില്‍ അകാരണമായി സസ്പെന്‍ഡ് ചെയ്ത അധ്യാപകന്‍ കെ.എ സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന നിരാഹാര സമരം തുടരുന്നതിനിടെയായിരുന്നു ഉത്തരക്കടലാസ് കണ്ടെത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ സര്‍വകലാശാലയിലെത്തിയ കെ എ സംഗമേശന് അധ്യാപകര്‍ സ്വീകരണം നല്‍കി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here