Advertisement

കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളിപ്പിച്ചു; പാണക്കാട് തങ്ങൾക്ക് ഇ.ഡി നോട്ടിസ് നൽകി; രേഖകൾ പുറത്തുവിട്ട് കെ.ടി ജലീൽ

August 4, 2021
Google News 1 minute Read
kt jaleel against pk kunhalikutty

പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. ലീ​ഗിന്റേയും സ്ഥാപനങ്ങളുടേയും മറവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് ആരോപണം.

കള്ളപ്പണം വെളുപ്പിക്കാൻ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോ​ഗിച്ചുവെന്നും ജലീൽ ആരോപിച്ചു. എആർ ന​ഗർ ബാങ്കിൽ നിന്ന് 110 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയിൽ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണെന്നും ജലീൽ പറഞ്ഞു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി അയച്ച നോട്ടിസിന്റെ പകർപ്പ് കെ.ടി ജലീൽ പുറത്തുവിട്ടു. പാണക്കാട് തങ്ങൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നൽകി . എന്നാൽ ഹാജരാകാത്തതിനാൽ ഇ.ഡി പാണക്കാട്ടെത്തിയെന്നും കെ.ടി ജലീൽ ഇന്ന് വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവർത്തനം ആണെന്നും കെ.ടി ജലീൽ പറഞ്ഞു.

Story Highlights: Dalit girl dies -protest-against-bjp-delhi-president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here