18
Sep 2021
Saturday

കാത്തിരിപ്പുകൾക്ക് വിരാമം; ഫ്ളവേഴ്സ് ഒരു കോടി നാളെ മുതൽ

flowers oru kodi telecast

കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും വിരാമം. പ്രേക്ഷകർ കാത്തിരുന്ന ഫ്ളവേഴ്സിന്റെ ഒരു കോടി എന്ന പരിപാടി നാളെ ഫ്ളവേഴ്സ് പ്രേക്ഷകരുടെ സ്വീകരണമുറികളിലെത്തും. ഒരിടവേളയ്ക്ക് ശേഷം ആർ ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സിൽ അവതാരകനായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഫ്ളവേഴ്സ് ഒരു കോടിക്ക്. (flowers oru kodi telecast)

വിനോദത്തിനൊപ്പം വിജ്ഞാനവും കൈകോർക്കുന്ന ഫ്ളവേഴ്സ് ഒരു കോടി കേവലം ഒരു ചോദ്യോത്തര പരിപാടി എന്ന വിഭാ​ഗത്തിൽ ഒതുങ്ങുന്നതല്ല. അതിനൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരീക്ഷിച്ച പരിപാടി പ്രേക്ഷകരെ കൊണ്ടുപോകുക കാഴ്ചയുടെ വിസ്മയ ലോകത്തേക്കാകും.

Read Also: എന്താണ് ‘ഫ്‌ളവേഴ്‌സ്‌ ഒരു കോടി’ ? പങ്കെടുക്കേണ്ടത് എങ്ങനെ ?

കുറേ അധികം കാലമായി ഫ്ളവേഴ്സിൽ ഇത്തരമൊരു പരിപാടി ചെയ്യാൻ കാത്തിരിക്കുകയായിരുന്നു താനെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ഭീമൻ സെറ്റിൽ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. പാശ്ചാത്യ ടെലിവിഷൻ ചാനലുകളിൽ പരീക്ഷിച്ച സാങ്കേതിക സാധ്യതകൾ ആദ്യമായി മലയാളികളെ പരിചയപ്പെടുത്തുന്നത് ഫ്ളവേഴ്സും ട്വന്റിഫോറുമാണ്. ഈ ചരിത്രത്തിലേക്ക് ഒരു പൊൻതൂവലാകും ഫ്ളവേഴ്സ് ഒരു കോടിയെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.

r sreekandan nair

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മത്സരാർത്ഥികളാണ് ഷോയുടെ മറ്റൊരു പ്രത്യേകത. വിവിധ ​ഗ്രൂമിം​ഗ് സെഷനിലൂടെയാണ് പ്രായഭേതമന്യേയുള്ള മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ്.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോയായിരിക്കും ഫ്ളവേഴ്സ് ഒരു കോടി എന്ന് ഫ്ളവേഴ്സ് ട്വന്റിഫോർ ​ഗ്രൂപ്പ് സിഒഒ അനിൽ അയിരൂർ പറഞ്ഞു. വിനോദകരവും വിജ്ഞാനപ്രദവുമാണ് ഷോയെന്നും അദ്ദേഹം അറിയിച്ചു.

anil ayroor

കേരളത്തിന്റെ പലഭാ​ഗങ്ങളിൽ നിന്നായി ഒത്തിരി നല്ല മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ടെന്ന് പ്രോ​ഗ്രാം പ്രൊഡ്യൂസർ രാകേഷ് പറയുന്നു. വളരെ മികച്ച രീതിയിലുള്ള ​ഗ്രൂമിം​ഗ് സെഷനും, വിജ്ഞാനവും എല്ലാ പരീക്ഷിച്ച ശേഷമാണ് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഷോയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ragesh flowers

ഞായറാഴ്ച രാത്രി 9 മണിക്കാണ് ഫ്ളവേഴ്സ് ഒരു കോടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഞായർ മുതൽ ബുധൻ വരെ രാത്രി 9 മുതൽ പത്തര വരെയാണ് പരിപാടി.

Story Highlight: flowers oru kodi telecast

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top