18
Sep 2021
Saturday

അട്ടപ്പാടിയിൽ പൊലീസ് നടപടിക്കിടെ വിദ്യാർത്ഥിയെ മർദിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

police

അട്ടപ്പാടിയിൽ പൊലീസ് നടപടിക്കിടെ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ഷോളയൂർ സി ഐ യ്ക്കുമാണ് ബാലാവകാശ കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്.

അട്ടപ്പാടിയിൽ ആദിവാസികളെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയതായി പരാതി ഉയർന്നിരുന്നു . ഷോളയൂർ വട്ടലക്കി ഊരുമൂപ്പൻ ചൊറിയൻമൂപ്പനെയും മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്.

കുടുംബതർക്കവുമായി ബന്ധപ്പെട്ടപരാതിയിലാണ് പൊലീസിന്റെ നടപടി ഉണ്ടായത്. മുരുകന്റെ 17 കാരനായ മകന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥൻ അടിച്ചതായും സ്ത്രീകളെ ഉൾപ്പെടെ പൊലീസ് ഉപദ്രവിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ ആദിവാസി സംഘടനകൾ അട്ടപ്പാടി ഷോളയൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം നടത്തിയിരുന്നു.

Read Also:ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആദിവാസികളെ പിടികൂടിയെന്ന് പരാതി; പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധവുമായി ആദിവാസി സംഘടനകൾ

കൃത്യനിർവഹണം തടസപ്പെടുത്തിയതിനെ തുടർന്നാണ് നടപടിയെടുത്തതെന്നാണ് പൊലീസ് വിശദീകരിച്ചത്. ചൊറിയൻമൂപ്പനെതിരെയും മകൻ മുരുകനെതിരെയും ബന്ധുവിന്റെ പരാതി നിലനിൽക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരിച്ചത്.

Read Also:അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് കുത്തേറ്റു; പിന്നില്‍ തോട്ടം തൊഴിലാളികളെന്ന് ബന്ധുക്കള്‍

Story Highlight: child rights commission take case on Student assaulted in Attappadi

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top