21
Sep 2021
Tuesday

ഐ എൻ എസ് വിക്രാന്തിന്റെ ഉൾക്കടലിലുള്ള ആദ്യ പരീക്ഷണയോട്ടം വിജയകരം

ins vikrant

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിൻ്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാർഡിൻ്റെ ഡോക്കിൽ നിന്നുമാണ് അറബിക്കടലിലേക്ക് യുദ്ധക്കപ്പൽ പരീക്ഷണയോട്ടത്തിനായി പോയത്. യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.

നാവികസേനയുടെയും കൊച്ചി ഷിപ് യാർഡിന്‍റെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു. പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ, ഹള്ളിലെ യന്ത്രസാമഗ്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി.

ട്രയൽ പൂർത്തിയായ ശേഷം കൊച്ചിൻ ഷിപ്പ്യാർഡിൽ നിന്നും നാവികസേന യുദ്ധക്കപ്പൽപൂർണമായും ഏറ്റെടുക്കും. തുടർന്നാവും ആയുധങ്ങൾ ഘടിപ്പിച്ചുള്ള പരീക്ഷണം. അടുത്ത വർഷത്തോടെ കപ്പൽ കമ്മീഷൻ ചെയ്യാനാവും എന്ന പ്രതീക്ഷയിലാണ് നാവികസേന.

Read Also:രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി ; ഐ എൻ എസ് വിക്രാന്ത് ട്രയൽ റണ്ണിനായി കടലിലിറക്കി

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത്. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1500 പേരെ ഉള്‍ക്കൊളളാനാകും.

Read Also:ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷത്തോടെ കമ്മീഷന്‍ ചെയ്‌തേക്കും

Story Highlight: INS Vikrant sailing back to Kochi after successful trial

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top