Advertisement

ഇത്ര കരുത്തുറ്റ ഒരു പേസ് നിരയെ ഇന്ത്യയിൽ മുൻപ് കണ്ടിട്ടേയില്ല: ഇൻസമാം ഉൾ ഹഖ്

August 8, 2021
Google News 2 minutes Read
Inzamam Haq india pace

ഇന്ത്യൻ പേസ് പടയെ പുകഴ്ത്തി പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഇത്ര കരുത്തുറ്റ ഒരു പേസ് നിരയെ ഇന്ത്യയിൽ മുൻപ് കണ്ടിട്ടേയില്ലെന്ന് ഇൻസമാം തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ഇന്ത്യ തകർത്തുകളഞ്ഞെന്നും ബുംറ വളരെ മികച്ചുനിന്നു എന്നും ഇൻസമാം കൂട്ടിച്ചേർത്തു. (Inzamam Haq india pace)

“ആദ്യ ഇന്നിംഗ്സിൽ നാല് വിക്കറ്റെടുത്ത് ബുംറ ഇംഗ്ലണ്ടിനെ ബാക്ക്ഫൂട്ടിലാക്കി. ആദ്യ ഇന്നിംഗ്സിൽ ജോ റൂട്ട് ഫിഫ്റ്റി അടിച്ചെങ്കിലും ബുംറ അദ്ദേഹത്തെ ഒരിക്കലും ആയാസരഹിതമായി മുന്നേറാൻ അനുവദിച്ചില്ല. ഷമിയും സിറാജും അടക്കമുള്ള മറ്റ് പേസർമാരും മികച്ചുനിന്നു. ഇങ്ങനെ ഒരു ഇന്ത്യൻ ബൗളിംഗ് നിരയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവർ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തുകളഞ്ഞു.”- ഇൻസമാം പറഞ്ഞു.

Read Also: ട്രെന്റ്ബ്രിഡ്ജിൽ മഴ; അഞ്ചാം ദിനം കളി മുടങ്ങി

അതേസമയം, ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടെസ്റ്റിൻ്റെ അഞ്ചാം ദിനവും മഴ തകർത്തുപെയ്യുകയാണ്. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇനിയും തുടങ്ങിയിട്ടില്ല. ട്രെൻ്റ്ബ്രിഡ്ജിൽ ഇപ്പോഴും ശക്തമായ മഴയാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. 157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം.

രണ്ടാം ഇന്നിംഗ്സിലും ഓപ്പണർമാർ ചേർന്ന് ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നൽകി. 34 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം രാഹുൽ മടങ്ങി. 26 റൺസെടുത്ത രാഹുലിൻ്റെ സ്റ്റുവർട്ട് ബ്രോഡ് മടക്കിഅയക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ പൂജാര ആക്രമിച്ച് കളിച്ചു. നാലാം ദിനം അവസാനിക്കുമ്പോൾ പൂജാരയും രോഹിതും 12 റൺസെടുത്ത് നിൽക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സിൽ മികച്ച പ്രകടനം നടത്തി. ജോ റൂട്ട് നേടിയ 109 റൺസിന്റെ ബലത്തിൽ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോർ നേടിയത്.

Story Highlight: Inzamam ul Haq india pace attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here