ചർച്ചകൾ പാർട്ടിക്ക് ഗുണകരമാകും; വിമർശനങ്ങൾ പ്രവർത്തനസമിതി യോഗം ചർച്ചചെയ്യും :എം കെ മുനീർ
മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നങ്ങളിലെ ചർച്ചകൾ ഗുണകരമാകുമെന്ന് എം കെ മുനീർ. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു. ചന്ദ്രികയിലെ പ്രശ്നങ്ങള്‍ ഗൗരവമായി പരിശോധിക്കും. പാര്‍ട്ടി വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ല. ഏതെങ്കിലും വ്യക്തികളല്ല പ്രധാനം എന്നതിന്റെ ഉദാഹരണമാണ് ഇന്നലത്തെ ചർച്ചകൾ എന്നും എം കെ മുനീർ പറഞ്ഞു.
ഇതിനിടെ, മുസ്ലിംലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. മുഈനലി തങ്ങൾക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. യോഗത്തിൽ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
Read Also:ചന്ദ്രികയിലെ ഫണ്ട് തിരിമറി ; പരാതി നൽകി ജീവനക്കാർ
അതേസമയം , വിവാദങ്ങളില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് ഇന്നലെ ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ തീരുമാനമായിരുന്നു. യോഗത്തില്‍ എം കെ മുനീര്‍, അബ്ദുള്‍ വഹാബ് എന്നിവരാണ് കടുത്ത നടപടി പാടില്ലെന്നാവശ്യമുന്നയിച്ചത്. മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടികളെടുത്താല്‍ കാര്യങ്ങള്‍ വഷളാകുമെന്നും സമവായമാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Read Also:മുസ്ലിംലീഗ് നേതൃയോഗം; കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി
Story Highlight: M K Muneer Muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here