Advertisement

‘കരയരുത് സഹിക്കില്ല, എവിടെ പോയാലും ഞങ്ങളോപ്പമുണ്ട് ‘; മെസിക്ക് വേണ്ടി ബാഴ്‌സലോണയുടെ യുടൂബില്‍ മലയാളികള്‍

August 8, 2021
Google News 1 minute Read

മെസി ബാഴ്സലോണ ക്ലബില്‍ തുടരില്ലെന്ന അറിയിപ്പിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പിന്തുണയുമായി ആരാധകര്‍. ഇന്ന് നൗകാംപില്‍ നടന്ന മെസിയുടെ വാര്‍ത്താസമ്മേളനം ബാഴ്സലോണയുടെ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രക്ഷണം ചെയ്തിരുന്നു, പിന്നാലെയാണ് വലിയ തോതിലുള്ള ആരാധകര്‍ ക്ലബിന്റെ ചാനനിലേക്ക് കമന്റുകളുമായി എത്തിയത്. മലയാളികളായിരുന്നു ഇതില്‍ മുന്‍പന്തിയില്‍. ഇന്ത്യന്‍ സമയം മൂന്നരയ്ക്കായിരുന്നു വാര്‍ത്താസമ്മേളനം.

മെസി ഒരു വികാരമാണ്, ‘കരയരുത് സഹിക്കില്ല, എവിടെ പോയാലും നമ്മളൊപ്പമുണ്ട്’ തുടങ്ങി മലയാളത്തില്‍ ആരാധകര്‍ മെസിക്ക് പിന്തുണ അറിയിച്ചു.വികാരപരമായിരുന്നു മെസിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. വിതുമ്പിക്കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ബാഴ്‌സലോണ കാലത്തെ അനുസ്മരിച്ചത്.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മൂന്ന് ദിവസം മുമ്പാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലയോണല്‍ മെസി ബാഴ്സലോണ വിട്ടത്. മെസിയുമായി കരാറിലേര്‍പ്പെടാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് ബാഴ്സലോണ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ടയും നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here