Advertisement

പി.ആർ. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകുന്നത് എന്ത്കൊണ്ടെന്ന് കായികമന്ത്രിയോ മുഖ്യമന്ത്രിയോ പറയണം: അഞ്ജു ബോബി ജോർജ്

August 10, 2021
Google News 2 minutes Read
Olympian Anju Boby George

ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് പി ആർ ശ്രീജേഷിന് അർഹിക്കുന്ന അംഗീകാരം നൽകാൻ സംസ്ഥാന സർക്കാർ എന്തിനാണ് ഭയക്കുന്നതെന്ന് ഒളിംപ്യൻ അഞ്ജു ബോബി ജോർജ്ജ്.

പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പേടിയും ബുദ്ധിമുട്ടും എന്താണെന്ന് അറിയില്ലെന്ന് അഞ്ജു. തീരുമാനം വൈകുന്നതിലുള്ള കാരണം എന്താണെന്ന് കായികമന്ത്രിയും മുഖ്യമന്ത്രിയും അറിയിക്കണമെന്നും അഞ്ചു അറിയിച്ചു. സർക്കാരുമായി ഇക്കാര്യം സംസാരിക്കാനില്ലെന്നും അഞ്ജു ബോബി ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.

പി ആർ ശ്രീജേഷിന് അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇന്ത്യൻ വോളിബോൾ താരം ടോം ജോസഫ് രംഗത്തെത്തിയിരുന്നു.

Read Also: അംഗീകരിക്കാനുള്ള മനസു കാട്ടണം; ശ്രീജേഷിനെ അവഗണിക്കരുതെന്ന് ടോം ജോസഫ്

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിലാണ് ശ്രീജേഷും ടീമും വെങ്കലം സ്വന്തമാക്കിയത്. ശ്രീജേഷിന്റെ മികവിലായിരുന്നു ഈ നേട്ടം. കേരളത്തിലേക്ക് 2021 ൽ ഒളിമ്പിക് മെഡൽ ലഭിച്ചതിന്റെയും 41 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് മെഡൽ ലഭിക്കുന്നതിന്റെയും ക്രെഡിറ്റാണ് ശ്രീജേഷിലൂടെ പിറന്നത്. സംസ്ഥാന സർക്കാർ ശ്രീജേഷിന് ഇതുവരെ പാരിതോഷികം നൽകാത്തതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

ശ്രീജേഷിന് ഒരു കോടി രൂപ വി പി എസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഹോക്കി അസോസിയേഷൻ അഞ്ച് ലക്ഷം രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

Story Highlight: Olympian Anju Boby George; P R Sreejesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here