23
Sep 2021
Thursday

വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചു ; കൊവിഡ് നയങ്ങൾ ജീവൻ രക്ഷിച്ചു; രാഷ്‌ട്രപതി

Ram Nath Kovind

രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. സമര സേനാനികളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ വഴിക്കാട്ടിയായത് മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

എല്ലായിടത്തുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ രാജ്യം മറക്കില്ല. സൈനികരുടെ ധീരത രാജ്യത്തിന് അഭിമാനം നൽകുന്നു. വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചുവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

ടോക്കിയോ ഒളിമ്പിക്‌സിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ കളിക്കാർ രാജ്യത്തിന് അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ, കായികരംഗത്ത് സ്ത്രീകളുടെ പങ്കിനെക്കുറിച്ചും രാഷ്ട്രപതി സംസാരിച്ചു.

Read Also : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാജ്യത്തെ കൊവിഡ് നയം അനേകം പേരുടെ ജീവൻ രക്ഷിച്ചു. രാജ്യത്തെ 50 കോടി ജനങ്ങൾക്ക് വാക്സിൻ നൽകി. അതിനാൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയ്ക്കാനായി. കൊവിഡ് കാലത്ത് കൂട്ടായ പ്രയത്‌നത്തിന് എല്ലവരും തയാറാകണം. കൊവിഡ് പ്രോട്ടോക്കോൾ എല്ലാവരും കർശനമായി പാലിക്കണമെന്നും രാഷ്‌ട്രപതി നിർദേശിച്ചു. രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായവർക്ക് അദ്ദേഹം ആദരാഞ്ജലികളും അർപ്പിച്ചു.

Read Also : രാഷ്ട്രപതി ഇന്ന് കൊച്ചിയിൽ

Story Highlight: President Ram Nath Kovind greets citizens on eve of 75th Independence Day

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top