Advertisement
kabsa movie

മാറ്റത്തിന്റെ റണ്‍വേ; മധ്യപ്രദേശില്‍ നിന്നും 44 പുതിയ വിമാനങ്ങള്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു

August 18, 2021
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മധ്യപ്രദേശില്‍ നിന്നും 44 പുതിയ വിമാനങ്ങള്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കഴിഞ്ഞ 35 ദിവസത്തിനിടെയാണ് 44 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചത്. ഇതില്‍ 8 വിമാനങ്ങള്‍ ഉഡാന്‍ പദ്ധതിയുടെ കീഴില്‍ ചെറിയ വിമാനത്താവളങ്ങളില്‍ നിന്നും മെട്രോ നഗരങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നതാണ്.

ബുധനാഴ്ച ജബല്‍പുരില്‍ നിന്നും മുംബൈ, പുണെ, സൂറത്ത്, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വെള്ളിയാഴ്ചയോടെ ജബല്‍പുരില്‍ നിന്നും ഡല്‍ഹിയിലേക്കും ഇന്‍ഡോറിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

Read Also : ആഭ്യന്തര വിമാന സര്‍വീസുകളില്‍ കൂടുതല്‍ ഇളവുകള്‍; 65 ശതമാനം യാത്രക്കാര്‍ക്ക് അനുമതി

ഇതിനിടെ രാജ്യത്തെ വ്യോമയാന മേഖല പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുന്‍പന്തിയിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് പ്രധാനമന്ത്രിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും നന്ദി രേഖപ്പെടുത്തി.

Read Also : രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്ക് കൂട്ടി

Story Highlight: 44 new flights services started in madhyapradesh in 35 days: jyotiraditya scindia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement