29
Sep 2021
Wednesday
Covid Updates

    കൊവിഡ് വ്യാപനം; ആശങ്കയിൽ പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരം

    കണ്ണൂർ പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90 -ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്.

    കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ അന്തേവാസികളുടെ മരുന്നിനും ഭക്ഷണത്തിനുമുള്ള സഹായവും നിലച്ചിരിക്കുകയാണ്.

    Read Also : സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ ഇന്നും ഉയർന്ന് തന്നെ

    പലതരം അസുഖങ്ങൾ ഉള്ളവരാണ് കൃപാ ഭവനിലെ അന്തേവാസികൾ. അവരിൽ പലർക്കും കൊവിഡ് കൂടി വന്നതോടെ കടുത്ത ആശങ്കയിലും പ്രതിസന്ധിയിലുമാണ് സ്ഥാപന നടത്തിപ്പുകാർ.

    Read Also : കൊവിഡ് 19: തുടർച്ചയായ രണ്ടാം വർഷവും ജാപ്പനീസ് ഗ്രാൻഡ് പ്രിക്സ് റദ്ദാക്കി

    Story Highlight: peravoor kripa bhavan covid situation

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top