Advertisement

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഇന്ത്യയ്ക്ക് വെള്ളി

August 21, 2021
1 minute Read
India's Amit wins silver

ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്.

നെയ്‌റോബിയിൽ നടക്കുന്ന ലോക അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ലോക അണ്ടർ 20 അത്‍ലറ്റിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും.

Read Also : രണ്ട് റൺസിന് മൂന്ന് വിക്കറ്റ്; വിൻഡീസിനെതിരെ പാകിസ്താന് തകർച്ചയോടെ തുടക്കം

42 മിനിറ്റ് 17.94 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് അമിത് ഖാത്രിയുടെ വെള്ളി മെഡൽ നേട്ടം. ഇതോടെ പുതിയ ദേശിയ അണ്ടർ 20 റെക്കോർഡും അമിത് ഖാത്രി തന്റെ പേരിൽ ചേർത്തിരിക്കുകയാണ്.

Story Highlight: India’s Amit wins silver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement