കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ല ; കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധമുണ്ടെങ്കിൽ സംരക്ഷിക്കില്ല: കോടിയേരി ബാലകൃഷ്ണൻ

കണ്ണൂരിലെ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രൻ ഒരു കത്തും നൽകിയിട്ടില്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. പി ജയരാജൻ സഹദേവൻ പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ഇതിനിടെ കള്ളക്കടത്തത് കേസിൽ പാർട്ടി ബന്ധം ശ്രദ്ധിക്കപ്പെട്ടാൽ അവരെ സംരക്ഷിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവിൽ യുക്തമായ സമയത്ത് തീരുമാനമുണ്ടാകമെന്നും കോടിയേരി കണ്ണൂരിൽ വ്യക്തമാക്കി.
Read Also : ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമം: കോടിയേരി ബാലകൃഷ്ണൻ
അതേസമയം ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപെട്ടു. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കാൻ ചില ശ്രമം നടന്നിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Read Also : രണ്ടാം പിണറായി സർക്കാരിന്റെ വ്യവസായ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടാകും: പി. രാജീവ്
Story Highlights : kodiyeri balakrishnan in kannur amid reports of issues within party