അഫ്ഗാനിസ്താനിലെ സേനാപിന്മാറ്റം; വേഗത്തിൽ പൂർത്തിയാക്കും, കൂടുതൽ സമയം തേടില്ല : അമേരിക്ക

അഫ്ഗാനിസ്താനിലെ സേനാപിന്മാറ്റം ഈ മാസം 31ന് തന്നെ പൂർത്തിയാക്കുമെന്ന് അമേരിക്ക. പിന്മാറ്റം വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉദ്യോഗസ്ഥർക്ക് നിർേദശം നൽകി. അമേരിക്കയുടെ മുഴുവൻ സൈനികരും ഈ മാസം 31 ന് ഒഴിഞ്ഞു പോകണമെന്ന താലിബാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി.
ഒഴിപ്പിക്കല്‍ പ്രവർത്തനം അമേരിക്ക ഈ മാസം 31ന് പൂര്‍ത്തിയാക്കണം. കൂടുതൽ സാവകാശം നല്‍കില്ല. വിമാനത്താവളത്തിലേക്ക് പോകാന്‍ അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് അനുമതിയില്ലെന്നും താലിബാന്‍ വക്താവ് ഇന്ന് വ്യക്തമാക്കിയിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം.
Read Also : അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട താലിബാൻ വക്താവ് , കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളളവരെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകരുതെന്നും താലിബാൻ വക്താവ് അറിയിച്ചു.
Read Also : അഫ്ഗാൻ പൗരന്മാർ രാജ്യം വിടരുതെന്ന് താലിബാൻ; യുഎസ് സൈന്യം 31നകം രാജ്യം വിടണമെന്നും മുന്നറിയിപ്പ്
Story Highlights : troops from Afghanistan; Complete quickly, not looking for more time: USA