Advertisement

കുറഞ്ഞ മുതല്‍മുടക്കില്‍ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ്; ഇ-മാസ്റ്റര്‍ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു

August 25, 2021
2 minutes Read
e master education
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായ മാറ്റം ഏറെ വലുതാണ്. ഈ സാഹചര്യത്തില്‍ കരകയറാന്‍ സ്വന്തമായി ബിസിനസ് തുടങ്ങിയാലോയെന്ന് ചിന്തിക്കാത്ത ആളുകള്‍ ഉണ്ടാവില്ല. പക്ഷേ സാമ്പത്തിക പ്രതിസന്ധിയാണ് പലരെയും കുഴയ്ക്കുന്നത്. കൊറോണ വൈറസ് പല മേഖലകളെയും കാര്യമായി ബാധിച്ചെങ്കിലും അത് സുവര്‍ണാവസരമാക്കി മാറ്റിയ ഒരു മേഖലയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം.

കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുന്ന ഇ-മാസ്റ്റര്‍ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് കേരളത്തിലെ എല്ലാ താലൂക്കുകളില്‍ നിന്നും ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുറഞ്ഞ മുതല്‍മുടക്കില്‍ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കാന്‍ അവസരം ഒരുക്കുകയാണ് ഇ-മാസ്റ്റര്‍ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഈ പദ്ധതിയിലൂടെ.

സെയില്‍സില്‍ പ്രാവീണ്യമുള്ളവര്‍ക്കും സ്വയം പര്യാപ്തത ഉറപ്പുവരുത്താനും സമൂഹത്തില്‍ അവരുടെ നിലനില്‍പ്പ് വളര്‍ത്തിയെടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാന്‍ – emasteronline.com വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 9074653754 നമ്പറില്‍ ബന്ധപ്പെടുക. കൈയില്‍ പണമില്ലാത്തതിനാല്‍ എക്കാലത്തെയും ബിസിനസ് എന്ന സ്വപ്നം മനഃപൂര്‍വ്വം മറന്നുകളഞ്ഞവര്‍ നിരവധിയാണ്. ഈ അവസരം അതിനൊരു പരിഹാരമാണ്.

കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുന്ന ഡിജിറ്റല്‍ എഡ്യുക്കേഷന്‍ ആപ്പാണ് ഇ-മാസ്റ്റര്‍. കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാന്‍ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരില്‍ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയില്‍ അറിവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയാണ് ഇ-മാസ്റ്ററിലൂടെ. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയര്‍ന്ന മാര്‍ക്ക് നേടുവാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയുമാണ് ഇ-മാസ്റ്റര്‍ പ്രദാനം ചെയ്യുന്നത്.

Story Highlight: e master education

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement