പാരാലിമ്പിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിനുശേഷം തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്നു പറഞ്ഞ് ഭവിന പട്ടേല്‍

പാരാലിമ്പിക്‌സിൽ ടേബിള്‍ ടെന്നീസിലെ വെള്ളി മെഡല്‍ നേട്ടത്തിനുശേഷം തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്നു പറഞ്ഞ് ഇന്ത്യയുടെ ഭവിന ബെന്‍ പട്ടേല്‍. തന്റെ കായിക ജീവിതത്തിന് പ്രചോദനം നല്‍കിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്നും സച്ചിനാണ് ആരാധനാപാത്രമെന്നും ഭവിന പട്ടേല്‍ വ്യക്തമാക്കി. മെഡലുമായി അദ്ദേഹത്തെ നേരില്‍ക്കാണണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്നും ഭവിന പട്ടേല്‍ വ്യക്തമാക്കി.
Read Also : അഫ്ഗാനിസ്താനിലെ മാറിയ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളി; വ്യത്യസ്ത സൈനികസംഘങ്ങളെ രൂപീകരിക്കും : രാജ് നാഥ് സിംഗ്
‘സച്ചിനാണ് എല്ലായ്‌പ്പോഴും എന്റെ പ്രചോദനം.എന്റെ സ്വന്തം കണ്ണുകള്‍ക്കൊണ്ട് എനിക്കദ്ദേഹത്തെ ഒന്ന് നേരില്‍ കാണണം. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കണം. അതില്‍ നിന്ന് ആത്മവിശ്വാസമുള്‍ക്കൊണ്ട് കരിയറില്‍ ഇനിയും മുന്നോട്ടുപോണം’-ഭവിന വ്യക്തമാക്കി.
ഫൈനലില്‍ പരാജയം സമ്മതിക്കേണ്ടി വന്ന താരത്തിന് സ്വര്‍ണ മെഡല്‍ നഷ്ടമായെങ്കിലും സ്വന്തമായ വെള്ളി മെഡലിന് സ്വര്‍ണത്തിനോളം തിളക്കമുണ്ട്. ഇന്ത്യക്കായി പാരാലിമ്പിക്‌സിൽ ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് ഭവിന.
Story Highlight: Bhavina patel-wish-to see-sachin-