Advertisement

സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് നിശ്ചയിച്ചു

September 3, 2021
Google News 1 minute Read
lab owners approach hc against rtpcr rate

സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആര്‍ പരിശോധനാ നിരക്ക് തീരുമാനിച്ചു. നിലവിൽ 500 രൂപയാണ് സ്വകാര്യ ലാബുകളിലെ സാധാരണ നിരക്ക് എന്നാൽ എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിള്‍ ഒന്നിന് 418 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ലാബുകൾക്ക് പുറമെ എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിലും സാമ്പിൾ പരിശോധിക്കും.

അതേസമയം സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നു. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുമ്പോള്‍ ഉടലെടുത്ത വാക്‌സിന്‍ ക്ഷാമം പ്രതിസന്ധിയാകുമെന്നും മന്ത്രി പറഞ്ഞു

രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കേസുകളിൽ 3.6 ശതമാനം കുറവ്. ഇതോടെ ആകെ കൊവിഡ് കേസുകൾ 3,29,03,289 ആയി ഉയർന്നു.

അതേസമയം, കേരളത്തിൽ ഇന്നലെ 32,097 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂർ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസർഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlight: private-labs-new-rtpcr-rate-confirmed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here