ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും നല്ല വിദ്യാഭ്യാസം; അവസരവുമായി E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്

കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായ മാറ്റം ഏറെ വലുതാണ്. എന്നാല്‍ കുട്ടികളുടെ പഠനം മാറ്റിവയ്ക്കാനാവുന്ന ഒന്നല്ല. ഡിജിറ്റൽ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഉണ്ടാകും. എന്നാൽ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യസം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി എത്തിയിരിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.
കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒരു അധ്യയന വർഷത്തേക്ക് എല്ലാ വിഷയങ്ങൾക്കും വെറും 3000 രൂപ മാത്രമാകും ഇനി മുതൽ ആപ്പ് ഈടാക്കുക. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നതിനാൽ മാതാപിതാക്കൾക്കും ആശ്വാസകരമാകും. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.
ഓൺലൈൻ പഠന കാലഘട്ടത്തിൽ വിഷയങ്ങളിലെ ആശയങ്ങൾ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങൾ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തിൽ കുട്ടികളുടെ സംശയ നിവാരണത്തിനായി പ്രത്യേക ലൈവ്& റെക്കോർഡഡ് ക്ലാസുകൾ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾപ്പെടുത്തിയിക്കുന്നു.
കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു.
പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും Emaster തയ്യാറാക്കിയിരിക്കുന്നു.
https://play.google.com/store/apps/details?id=com.emaster
Story Highlight: Emaster Digital Education App New Offer
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!