തുർക്കി പ്രസിഡന്റിനെ മറികടന്ന് ഉദ്ഘാടന നാട മുറിച്ച് ബാലൻ; വിഡിയോ

തുർക്കി പ്രസിഡൻ്റ് തയ്യിബ് എർദോഗാനെ മറികടന്ന് ഉദ്ഘാടന നാട മുറിച്ച് ബാലൻ. തുർക്കിയിലെ ഒരു ഹൈവേ ടണലിൻ്റെ ഉദ്ഘാടനമാണ് രാജ്യത്തിൻ്റെ ഭരണാധികാരിക്ക് പകരം ഒരു ബാലൻ നിർവഹിച്ചത്. എർദോഗാൻ കത്രികയുമായി നാട മുറിക്കാൻ തയ്യാറെടുക്കവേ കൈ കൊണ്ട് ബാലൻ നാട മുറിക്കുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Boy Cuts Ribbon Turkish)
വേദിയിൽ എർദോഗാനു മുന്നിൽ കുറേ കുട്ടികൾ നിൽക്കുന്നത് വിഡിയോയിൽ കാണാം. ഒരുവശത്ത് അനൗൺസ്മെൻ്റുകൾ പൊടിപൊടിക്കുമ്പോൾ അക്ഷമനായ ബാലൻ നാട മുറിക്കുകയായിരുന്നു. ഇത് കണ്ട എർദോഗാൻ കുട്ടിയോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ പ്രസിഡൻ്റിൽ നിന്ന് ഹൈഫൈവും വാങ്ങിയാണ് ബാലൻ വേദി വിടുന്നത്.
Story Highlight: Boy Cuts Inauguration Ribbon Turkish President
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!