ആനി രാജയെ ന്യായീകരിച്ചു; സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഡി രാജയ്ക്ക് വിമർശനം

ആനി രാജയെ ന്യായീകരിച്ചതിന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജയ്ക്ക് വിമർശനം. ആനി രാജയുടെ പ്രസ്താവന തെറ്റാണെന്നാണ് ദേശീയ എക്സിക്യൂട്ടീവ് വിലയിരുത്തൽ. അത്തരത്തിൽ തുടർന്നും ആനി രാജയെ ന്യായീകരിച്ചതിനാണ് ഡി രാജയെ സി പി ഐ വിമർശിച്ചത്.
കേരളത്തിലായാലും ഉത്തര്‍പ്രദേശിലായാലും പൊലീസില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണമെന്നായിരുന്നു ഡി രാജ നടത്തിയ പ്രസ്താവന. സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനങ്ങളെ ദേശീയ എക്സിക്യൂട്ടീവില്‍ ആനി രാജ പ്രതിരോധിച്ചതിന് പിന്നാലെയായിരുന്നു ഡി രാജയുടെ പിന്തുണ.
Read Also : കേരളത്തിലായാലും പൊലീസ് വീഴ്ച വിമര്‍ശിക്കപ്പെടണം; ആനി രാജയ്ക്ക് ഡി രാജയുടെ പിന്തുണ
സംസ്ഥാന നേതൃത്വം പരസ്യമായി തള്ളിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡി. രാജയുടെ പ്രതികരണം. പൊലീസില്‍ നിന്നുണ്ടാകുന്ന വീഴ്ചകള്‍ വിമര്‍ശിക്കപ്പെടണമെന്നാണ് പാര്‍ട്ടി നിലപാടെനന്നായിരുന്നു ഡി രാജ വ്യക്തമാക്കിയിരുന്നത്.
Read Also : ആനി രാജയെ തള്ളാതെ മുഖ്യമന്ത്രി
Story Highlight: CPI on d raja support annie raja
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!